പ്രളയം: സഹായ ഹസ്തവുമായി ഇന്ത്യന്‍ നേവി: 8.92 കോടി ദുരിതാശ്വാസനിധിയിലേക്ക്

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ നേവി
പ്രളയം: സഹായ ഹസ്തവുമായി ഇന്ത്യന്‍ നേവി: 8.92 കോടി ദുരിതാശ്വാസനിധിയിലേക്ക്

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് സഹായഹസ്തവുമായി ഇന്ത്യന്‍ നേവി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപയാണ് സംഭാവന നല്‍കിയത്. ചെക്ക് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ജനങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മലയാളികള്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വീകരിക്കുകയും ചെയ്തു. കേരളത്തിലും കേരളത്തിന് പുറത്തും ജോലി ചെയ്യുന്ന നിരവധിയാളുകള്‍ പണം നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു മാസത്തെ ശമ്പളം നല്‍കും. പത്തു തവണയായി തുക നല്‍കുന്നതിനുള്ള ചെക്കുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് കൈമാറി. തിങ്കളാഴ്ചവരെ 727.36 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ സംഭാവനകളുടെ വിവരങ്ങള്‍  https://donation.cmdrf.kerala.gov.in/  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com