ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞതുകയില്‍ പകരം സിലിണ്ടര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരൂമാനം. മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററില്‍ പറഞ്ഞു. അടിയന്തരമായി പദ്ധതി നടപ്പാക്കണമെന്ന് എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
ബിപിഎല്‍ വിഭാഗത്തിന് 1400 രൂപയുടെ എല്‍പിജി കണക്ഷന്‍ 200 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് 1400 രൂപയുടെ കണക്ഷന്‍ 1200 രൂപയ്ക്കാണു നല്‍കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ