ബിജെപിയെ പുറത്താക്കി; ഇനി കാറഡുക്ക പഞ്ചായത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരിക്കും

ബിജെപിയെ പുറത്താക്കി കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ഭരണത്തിലെത്തി
ബിജെപിയെ പുറത്താക്കി; ഇനി കാറഡുക്ക പഞ്ചായത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരിക്കും

കാസര്‍കോട്: ബിജെപിയെ പുറത്താക്കി കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ഭരണത്തിലെത്തി. സിപിഎം സ്വതന്ത്ര അംഗം എ.അനസൂയ റൈ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ 11നു നടന്ന തെരഞ്ഞെടുപ്പില്‍ എട്ടുവോട്ട് നേടിയാണ് അനസൂയ റൈ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ ബിജെപിയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിലേറെയായി പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇവരെ അവിശ്വാസത്തിലൂടെ താഴെയിറക്കിയാണ് സഖ്യം ഭരണം പിടിച്ചെടുത്തത്. 

എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ജി. സ്വപ്നയ്ക്കു ഏഴുവോട്ട് ലഭിച്ചു. 15 അംഗ ഭരണസമിതിയില്‍ ബിജെപിക്കു ഏഴും സിപിഎമ്മിനു അഞ്ചും കോണ്‍ഗ്രസ് സ്വതന്ത്രന്‍ ഉള്‍പ്പെടെ യുഡിഎഫിനു മൂന്നും അംഗങ്ങളാണുള്ളത്.വരണാധികാരി കാസര്‍കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റര്‍ സി.പി.അഷ്്‌റഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com