ലാത്വിയന്‍ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് പേര്‍ പ്രതികള്‍

കോവളത്ത് ലാത്വിയന്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ലാത്വിയന്‍ യുവതിയുടെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു; രണ്ട് പേര്‍ പ്രതികള്‍

നെയ്യാറ്റിന്‍കര: കോവളത്ത് ലാത്വിയന്‍ യുവതി ലിഗയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു പ്രതികളുള്ള കേസില്‍ 77 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവല്ലം വെള്ളാര്‍ വടക്കെകൂനംതുരത്ത് വീട്ടില്‍ ഉമേഷ് (28), ഉദയകുമാര്‍ (24) എന്നിവരെ പ്രതികളാക്കിയാണ് പ്രോസിക്യൂഷന്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയ ലാത്വിയന്‍ യുവതി മാര്‍ച്ച് 14നാണ് കൊല ചെയ്യപ്പെട്ടത്. ഏപ്രില്‍ 20നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മെയ് മൂന്നിന് പൊലീസ് പ്രതികളെ പിടികൂടി. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ ദിനിലാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലാണ്. തൊണ്ണൂറു ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നുള്ള സ്വാഭാവിക ജാമ്യത്തിലാണ് ഇവര്‍ പുറത്തിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com