സാലറി ചലഞ്ച്: വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപകരുടെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കും

കേരളം പുനര്‍നിര്‍മ്മിക്കാനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ പങ്കെടുത്ത് ഒരു സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും.
സാലറി ചലഞ്ച്: വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപകരുടെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കും

കണ്ണൂര്‍: കേരളം പുനര്‍നിര്‍മ്മിക്കാനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ പങ്കെടുത്ത് ഒരു സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും. കണ്ണൂര്‍ ജില്ലയിലെ വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂളിലെ അധ്യാപകരും അനധ്യാപക ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 

56 ജീവനക്കാരുടെ ശമ്പളമാണ് സ്‌കൂള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇത് തവണകളായി നല്‍കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടിഎം ജയകൃഷ്ണന്‍ അറിയിച്ചു. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കൊണ്ടുള്ള സമ്മത പത്രം ജീവനക്കാര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com