ഇടപ്പള്ളിയില്‍ ട്രാക്ക് നവീകരണം: നാളെ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇടപ്പള്ളിയില്‍ ട്രാക്ക് നവീകരണം: നാളെ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കൊച്ചി: എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ നാളെ മുതല്‍ ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട്, ഒന്‍പത്, 11, 15, 16, 18, 22, 23, 25, 29, 30 ഒക്ടോബര്‍ രണ്ട്, ആറ് എന്നീ തീയതികളിലാണു നിയന്ത്രണം. 

റദ്ദാക്കിയവ 

16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി 

16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി 

56362 കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ 

56363 നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍ 

56370 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ 

56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ 

56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ 

56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ 

ബദല്‍ ക്രമീകരണങ്ങള്‍ 
സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട് തീയതികളില്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ ഏഴിനും സെപ്റ്റംബര്‍ ഒന്‍പത്, 11,15,16,18,22,23,25,29,30 ഒക്ടോബര്‍ രണ്ട്, ആറ് തീയതികളില്‍ രാവിലെ 6.35നും എറണാകുളത്തു നിന്നു പുറപ്പെടും.ഗുരുവായൂര്‍ വരെയുളള എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും. 

എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസിനു അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താല്‍ക്കാലിക സ്‌റ്റോപ്പ് അനുവദിക്കും. 

മറ്റു നിയന്ത്രണങ്ങള്‍ 
വെളളി, ശനി,തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാത്രി 11.00ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കോട്ടയം തൃശൂര്‍ സെക്ഷനില്‍ മൂന്നു മണിക്കൂറോളം പിടിച്ചിടും. 

വെളളി, ശനി,തിങ്കള്‍ ദിവസങ്ങളില്‍ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 30 മിനിറ്റ് വൈകി തിരുവനന്തപുരത്തു നിന്നു പുറപ്പെടും.തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ രണ്ടര മണിക്കൂര്‍ പിടിച്ചിടും. 

22149 എറണാകുളം പുണെ എക്‌സ്പ്രസ് എറണാകുളത്തു നിന്നു ചൊവ്വാഴ്ചകളില്‍ രാവിലെ 6.15നായിരിക്കും പുറപ്പെടുക. 

22653 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 1.30നായിരിക്കും പുറപ്പെടുക 

ശനി,ഞായര്‍,ചൊവ്വ ദിവസങ്ങളില്‍ ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് 40 മിനിറ്റും നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും. 

തിരുവനന്തപുരം മുംബൈ സിഎസ്ടി, തിരുനെല്‍വേലി ബിലാസ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എന്നിവ 15 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെ വൈകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com