കാസര്‍കോട് പട്ടാപ്പകല്‍ വീട്ടില്‍നിന്ന് യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി?

യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ചിറ്റാലിക്കര മീനുവിനെയും(22) മൂന്നുവയസ്സുകാരന്‍ മകനെയുമാണ് തട്ടിക്കൊണ്ടുപോയത്
കാസര്‍കോട് പട്ടാപ്പകല്‍ വീട്ടില്‍നിന്ന് യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി?

കാസര്‍കോട്:  യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ചിറ്റാലിക്കര മീനുവിനെയും(22) മൂന്നുവയസ്സുകാരന്‍ മകനെയുമാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം ഇരുവരെയും വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവ് മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. വീട്ടിലെത്തിയ മനു കണ്ടത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ബൈക്ക് മെക്കാനിക്കാണ് മനു. എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com