കെഎസ്ആർടിസിയിൽ നിന്ന് 250 എം​പാ​ന​ൽ ജീവനക്കാരെ പിരിച്ചുവിട്ടു

കെഎസ്ആർടിസിയിൽ നിന്ന് 250 എം​പാ​ന​ൽ ജീവനക്കാരെ പിരിച്ചുവിട്ടു

കെഎസ്ആര്‍ടിസി ഡി​പ്പോ​ക​ളി​ൽ​നി​ന്ന് 250 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു.

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസി ഡി​പ്പോ​ക​ളി​ൽ​നി​ന്ന് 250 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. ഡി​പ്പോ​ക​ളി​ൽ​നി​ന്നും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ​നി​ന്നും പി​രി​ച്ചു​വി​ടേ​ണ്ട എം​പാ​ന​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്കു കൈ​മാ​റി. ഇ​വ​രെ ശ​നി​യാ​ഴ്ച മു​ത​ൽ ജോ​ലി​യി​ൽ​നി​ന്നും മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നു കാ​ണി​ച്ച് സ​ർ​ക്കു​ല​റും ഇ​റ​ക്കി​യി​ട്ടു​ണ്ട്. 

ബ്ലാ​ക്സ്മി​ത്, പെ​യി​ന്‍റ​ർ, അ​പ്ഹോ​ൾ​സ്റ്റ​ർ എ​ന്നി​വ​രെ​യാ​ണ് ജോ​ലി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തു​ന്ന​ത്. ഇ​തി​ൽ 15 വ​ർ​ഷം വ​രെ സ​ർ​വീ​സു​ള്ള​വ​രും ഉ​ൾ​പ്പെ​ടും. ബ​സ്ബോ​ഡി നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ശ​ദീ​ക​ര​ണം. പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും പ​ണി​യെ​ടു​ക്കു​ന്ന​ത് ബ​സ് ബോ​ഡി നി​ർ​മാ​ണം ന​ട​ക്കാ​ത്ത ഡി​പ്പോ​ക​ളി​ലാ​ണ്.

അ​തേ​സ​മ​യം പി​രി​ച്ചു​വി​ട്ട​വ​രെ പു​ന​ർ​വി​ന്യ​സി​ച്ച് ഇ​ത​ര കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന ഒ​രു വി​ശ​ദീ​ക​ര​ണ​വും കെഎസ്ആര്‍ടിസി മാ​നേ​ജ്മെ​ന്‍റ് ന​ൽ​കു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com