നോക്കിനില്‍ക്കേ ഭിത്തിയും തറയും വിണ്ടു കീറുന്നു; പുറമ്പോക്കിലുള്ള വീട് തകര്‍ച്ചയുടെ വക്കില്‍, എന്തുചെയ്യും എന്നറിയാതെ യുവകവി

ശക്തമായ പേമാരിയില്‍ തകര്‍ന്ന വീടിനെക്കുറിച്ച് ആകുലതകളുമായി യുവകവി അക്ബര്‍
നോക്കിനില്‍ക്കേ ഭിത്തിയും തറയും വിണ്ടു കീറുന്നു; പുറമ്പോക്കിലുള്ള വീട് തകര്‍ച്ചയുടെ വക്കില്‍, എന്തുചെയ്യും എന്നറിയാതെ യുവകവി

ക്തമായ പേമാരിയില്‍ തകര്‍ന്ന വീടിനെക്കുറിച്ച് ആകുലതകളുമായി യുവകവി അക്ബര്‍. മഴയില്‍ തകര്‍ന്ന വീട് വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തി. ഇനിയെന്ത് ചെയ്യും എന്നറിയാതെ പകച്ചു നില്‍ക്കുയാണ് അക്ബറും ഭാര്യയും കുഞ്ഞുങ്ങളും ഉമ്മയും അടങ്ങുന്ന കുടുംബം.

നിസ്സഹായാവസ്ഥ വിവരച്ചികൊണ്ട് അക്ബര്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

ആകപ്പാടെ ദേശീയപാത-85ന്റെ ഓരത്ത് പുറമ്പോക്ക് ഭൂമിയിലുണ്ടായിരുന്ന വീടും തകര്‍ച്ചയുടെ വക്കില്‍. കനത്ത മഴയ്ക്ക് ശേഷം ഭിത്തിയും തറയും ഓരോ ദിവസ്സവും വിണ്ടു കീറുകയാണ്. യാതൊരു സമ്പാദ്യവുമില്ലാതെ, എവിടെ പോകും എന്നറിയില്ല. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും അപേക്ഷ നല്‍കി. വീട് വാസ യോഗ്യമല്ലെന്നാണ് വില്ലേജ് ഓഫീസറുടെ കണ്ടെത്തല്‍. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. ജീവിതത്തില്‍ വീണ്ടും വീണ്ടും നിരാശ മാത്രം...എന്താണ് ഞാനുംഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും ചെയ്യുക?...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com