പ്രളയത്തിന് പിന്നാലെ എലിപ്പനി പടരുന്നു: കോഴിക്കോട് മാത്രം 75പേര്‍ക്ക് സ്ഥിരീകരിച്ചു; രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ

പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പ്രളയത്തിന് പിന്നാലെ എലിപ്പനി പടരുന്നു: കോഴിക്കോട് മാത്രം 75പേര്‍ക്ക് സ്ഥിരീകരിച്ചു; രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം 75പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ മുന്നൂറോളംപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 16 താത്ക്കാലിക ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും. മറ്റു ജില്ലകളിലും ഇരുന്നൂറോളംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെമാത്രം സംസ്ഥാനത്ത് മൂന്ന് എലിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന മുഴുവന്‍പേരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്‌ളിന്‍ പ്രതിരോധമരുന്ന്് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.


എലിപ്പനി ലക്ഷണങ്ങള്‍ ഇങ്ങനെ:

എലിയുടെ മൂത്രത്തില്‍ നിന്ന് പുറത്തേയ്ക്കു വരുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടരീരിയ മലിനജലത്തിലൂടെയോ ചെളിയിലൂടെയോ മനുഷ്യശരീരത്തിനുള്ളില്‍ കടന്നാണ് രോഗബാധയുണ്ടാകുന്നത്. ചെറിയ മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്്, വായ തുടങ്ങിയ ഭാഗങ്ങളിലെ ലോലമായ ചര്‍മ്മത്തില്‍ കൂടിയോ രോഗാണു ഉള്ളില്‍ പ്രവേശിക്കാം. ശക്തമായ പനി, തുടയിലെ പേശികള്‍ക്ക് വേദന, തലവേദന, ഛര്‍ദ്ദി, കണ്ണുകള്‍ക്ക് ചുവപ്പു നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

100 മില്ലിഗ്രാം വീതമുള്ള ഡോക്‌സിസൈക്‌ളിന്‍ ഗുളിക രണ്ടെണ്ണം ഒറ്റത്തവണ കഴിക്കുകയാണ് പ്രതിരോധ മാര്‍ഗം. മലിനജലത്തിലിറങ്ങുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കുന്നതും പ്രതിരോധ മാര്‍ഗമാണ്.

പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ജാഗ്രത നിര്‍ദേശങ്ങള്‍:

ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളും പാലിക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍

1. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക (കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ)

2. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 ാഴ (100 ാഴ രണ്ട് ഗുളിക) ആഴ്ചയിലൊരിക്കല്‍ കഴിച്ചിരിക്കേണ്ടതാണ്.

മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഡോക്‌സിസൈക്ലിന്‍ പ്രതിരോധം തുടരേണ്ടതാണ്.

3. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

4. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ സ്ഥാപനങ്ങളിലും എലിപ്പനി കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ചികിത്സ ആയ ഡോക്‌സിസൈക്ലിന്‍ ഗുളിക, പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്

5. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗനിരീക്ഷണം ശക്തിപ്പെടുത്തേണ്ടതും സമൂഹത്തിലുള്ള എല്ലാ പനി രോഗികളുടെ വിവരങ്ങ ള്‍ ശേഖരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

6. സര്‍ക്കാര്‍ ആശുപത്രികള്‍, െ്രെപവറ്റ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, സ്വതന്ത്ര പ്രാക്ടീഷണര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും സാംക്രമിക രോഗങ്ങളുടെ ദൈനംദിന റിപ്പോര്‍ട്ടിംഗ് കൃത്യമായി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ക്ക്നല്‍കേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com