'ഇവിടം ഇനി കലാപ്രദര്‍ശനത്തിന് യോജിക്കില്ല'; അശാന്തന്റെ മൃതദേഹത്തിന് അയിത്തം കല്‍പ്പിച്ചതിനെതിരേ അക്കാദമി അംഗം

ക്ഷേത്രം അശുദ്ധമാവുമെന്ന് ആരോപിച്ചാണ് കലാകാരന്റെ മൃതദേഹത്തോട് അയിത്തം കല്‍പ്പിച്ചത്
'ഇവിടം ഇനി കലാപ്രദര്‍ശനത്തിന് യോജിക്കില്ല'; അശാന്തന്റെ മൃതദേഹത്തിന് അയിത്തം കല്‍പ്പിച്ചതിനെതിരേ അക്കാദമി അംഗം

പ്രശസ്ത ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കാതിരുന്ന നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കുന്നു. ക്ഷേത്രം അശുദ്ധമാവുമെന്ന് ആരോപിച്ചാണ് കലാകാരന്റെ മൃതദേഹത്തോട് അയിത്തം കല്‍പ്പിച്ചത്. സംഭവത്തിനെതിരേ ലളിതകലാഅക്കാദമി എക്‌സിക്യൂട്ടീവ് അംഗം അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

അശാന്തന്റെ മൃതദേഹം പ്രദര്‍ശിപ്പിക്കാന്‍ തയാറാകാത്ത ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്‌കാരികമായി യോജിച്ച ഇടമല്ലെന്ന് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം കവിത ബാലകൃഷ്ണന്‍ ആരോപിച്ചു. അശാന്തന്റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്റെ മൃതദേഹം ആയിരുന്നു അത്. അത് ബഹുമാനപൂര്‍വം കടത്തിക്കൊണ്ടുവരാന്‍ എങ്കിലും നമുക്കൊന്നും കഴിയാതിരുന്നതെന്തേ? കവിത തന്റെ ഫേയ്സ്സ്ബുക് കുറിപ്പിലൂടെ ചോദിച്ചു. മുന്‍പൊന്നും ഇല്ലാത്ത വിധം ക്ഷേത്രം ഭാരവാഹികളുടെ അനുമതി ഇപ്പോള്‍ വേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നുള്ള ചോദ്യവും അവര്‍ മുന്നോട്ടുവെച്ചു. അശാന്തനെ അപമാനിച്ചതിനാല്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ തന്റെ ഉള്ളം അപമ ാനിതമാണെന്നും കവിത കൂട്ടിച്ചേര്‍ത്തു. 

ദളിതന്റെ മൃതദേഹം ക്ഷേത്രത്തിന് സമീപത്തിലൂടെ കടന്നുപോയാല്‍ അശുദ്ധിയാകുമെന്ന് ആരോപിച്ച് അമ്പലകമ്മിറ്റിക്കാര്‍ പൊതുദര്‍ശനം തടയുകയായിരുന്നു. ആര്‍ട്ട് ഗ്യാലറിക്കടുത്തുള്ള ശിവക്ഷേത്രത്തിലെ കമ്മിറ്റിക്കാരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. കലാകാരന്റെ മൃതദേഹത്തെ അപമാനിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിരവധി പേര്‍ ഇതിനെതിരേ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com