ബജറ്റ് കേരളത്തിന് നേട്ടം; കുമരകത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്തും: കണ്ണന്താനം

കാര്‍ഷിക മേഖലയിലും മറ്റ് എല്ലാ മേഖലയിലും കേരളത്തിന് ഏറെ മുന്നേറാന്‍ സഹായകമാകുന്നതാണ് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് - കേരളത്തില്‍ കുമരകത്തെ വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്തും
ബജറ്റ് കേരളത്തിന് നേട്ടം; കുമരകത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്തും: കണ്ണന്താനം

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് കേരളത്തിന് വലിയ നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കാര്‍ഷിക മേഖലയിലും മറ്റ് എല്ലാ മേഖലയിലും കേരളത്തിന് ഏറെ മുന്നേറാന്‍ സഹായകമാകുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കുമരകത്തെ വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് വലിയ രീതിയില്‍ വരുമാനം ലഭിക്കുന്നത് ടൂറിസം വഴിയാണ്. കൂടുതല്‍ പേര്‍ എത്തുന്നത് മതപരമായ കേന്ദ്രങ്ങളിലാണ് എത്തുന്നത്. ഈ സാഹചര്യത്തില്‍ മതപരമായ ടൂറിസത്തിന് ആവശ്യമായ സൗകര്യമൊരുക്കും. ജെയ്റ്റ്്‌ലി അവതരിപ്പിച്ച ബജറ്റില്‍ ടൂറിസത്തിനായി വന്‍ തുകയാണ് നീട്ടിവെച്ചിരിക്കുന്നത്. ബജറ്റില്‍ എക്‌സൈസ് നികുതിയില്‍ കുറയ്ക്കാതിരുന്നത് പലകാരണങ്ങളാലാണ്. ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രിയുടെ വിശദീകരണം ഉണ്ടാകുമെന്നും റബ്ബര്‍ കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും അടുത്ത ദിവസം കേരളത്തിലെത്തുന്ന കേന്ദ്രവാണിജ്യമന്ത്രി  പ്രത്യേക പാക്കേജുണ്ടാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അല്‍ഫോന്‍സ് പറഞ്ഞു. 

50 കോടി ജനങ്ങളെയും ഇന്‍ഷൂറന്‍സ് ചെയ്യുന്ന സമഗ്ര ആരോഗ്യ പദ്ധതിയാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചെലവഴിക്കുന്ന തുകയില്‍ അഞ്ച് ലക്ഷത്തോളം തുക തിരിച്ചുകിട്ടുമെന്നും 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ തുക വിലയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ്  നല്‍കി ധാരാളം കുട്ടികള്‍ക്ക് പിഎച്ച്ഡി ചെയ്യാനുമുള്ള അവസരം ലഭിക്കും. ഗ്രാമീണമേഖലയില്‍ ഏതാണ് മൂന്ന് ലക്ഷം കിലോമീറ്ററോളം റോഡുകളാണ് ഒരു വര്‍ഷം കൊണ്ട് ചെയ്തുതീര്‍ക്കുക. ചെറുകിട ബിസിനസുകള്‍ക്ക് ആദായ നികുതി നല്‍കുന്നത് അവരുടെ മൊത്തം ലാഭത്തിന്റെ 25 ശതമാനം നല്‍കിയാല്‍ മതിയെന്നും കള്ളപ്പണം തടയുന്നതിനും ബജറ്റ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com