അശാന്തന്റെ മൃതദേഹം വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ വഴങ്ങിയത് തെറ്റ്:  പി രാജീവ്

ക്ഷേത്രത്തിനടുത്ത് മൃതദേഹം വെയ്ക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോൾ അതിനു വഴങ്ങിയ നടപടി തെറ്റാണ്
അശാന്തന്റെ മൃതദേഹം വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ വഴങ്ങിയത് തെറ്റ്:  പി രാജീവ്

കൊച്ചി: ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഘപരിവാര നടപടിയില്‍ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും വിവിധ സാംസ്‌കാരിക സംഘടനകളുടേയും ഡിവൈഎഫ്‌ഐയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിഷേധ സംഗമം നടത്തുമെന്ന് എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു. ക്ഷേത്രത്തിനടുത്ത് മൃതദേഹം വെയ്ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോള്‍ അതിനു വഴങ്ങിയ നടപടി തെറ്റാണെന്നും രാജീവ് പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചലച്ചിത്ര സംവിധായകന്‍ ശശികുമാറിന്റെ ഭൗതിക ശരീരം ഡര്‍ബാര്‍ ഗ്രൗണ്ടില്‍ വെയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ചില പ്രതിഷേധങ്ങളുണ്ടായി. ചുടലയും പരമശിവനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ചില ശിവ ഭക്തര്‍ തന്നെ എതിര്‍ക്കരുതെന്ന് വാദിച്ചത് ഓര്‍ക്കുന്നു . അന്നത്തെ കളക്ടര്‍ ഷേക് പരീത് അനുമതിയും നല്‍കിയെന്നും രാജീവ് പറഞ്ഞു
 
ലളിതകലാ അക്കാദമി ഗാലറിയുടെ പരിസരം ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറുന്നത് പലര്‍ക്കും രസിച്ചിരുന്നില്ല . ക്യാമ്പുകളിലെ ഭക്ഷണക്രമം നിശ്ചയിക്കാന്‍ പോലും ചില നീക്കങ്ങളുണ്ടായി. അതൊന്നും പരിഗണിക്കാതെ പോയിരുന്ന രീതിക്ക് മാറ്റമുണ്ടായതും പരിശോധിക്കണമെന്നും രാജീവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com