പ്രകടനപത്രികയിലെ വാഗ്ദാനം തളളി; സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വര്‍ധന ഒഴിവാക്കി 

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പ്രതിവര്‍ഷം 100 രൂപ വീതം വര്‍ധിപ്പിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. 
പ്രകടനപത്രികയിലെ വാഗ്ദാനം തളളി; സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വര്‍ധന ഒഴിവാക്കി 


തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പ്രതിവര്‍ഷം 100 രൂപ വീതം വര്‍ധിപ്പിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് ബജറ്റില്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ പാടേ നിരാകരിച്ചു. പകരം ചെലവുചുരുക്കല്‍ നടപടികള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. 

പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിന് പകരം പദ്ധതിയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഇതിനായി ബജറ്റില്‍ മാനദണ്ഡങ്ങളും സര്‍ക്കാര്‍ അവതരിപ്പിച്ചു. രണ്ടര ഏക്കറിലധികം ഭൂമിയുളളവര്‍ക്കും 1200 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീടുളളവര്‍ക്കും ഇനി പെന്‍ഷന്‍ ലഭിക്കില്ല. കാര്‍ ഉളളവരെയും പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. ആദായനികുതി ഒടുക്കുന്നുവര്‍ കൂടെയുണ്ടെങ്കില്‍ പെന്‍ഷന് അര്‍ഹതയുണ്ടാവില്ലെന്നും തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

മറ്റുമേഖലകള്‍ക്ക് വാരിക്കോരി തുക നീക്കിവെച്ചപ്പോള്‍ ഏറ്റവുമധികം അവശത അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുന്ന പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാതിരുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ഇത് പ്രതീക്ഷിച്ചതല്ലെന്നാണ് പൊതുവികാരം. 

വിലക്കയറ്റം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നായിരുന്നു പൊതുവെയുണ്ടായ പ്രതീക്ഷ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com