സംസ്ഥാന ബജറ്റ് ഇന്ന് ; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് സാധ്യത 

സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും
സംസ്ഥാന ബജറ്റ് ഇന്ന് ; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് സാധ്യത 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ  സംസ്ഥാന ബജറ്റ് ഇന്ന്. കേരളത്തിന്റെ 69-ാമത്തെയും പിണറായി വിജയന്‍ സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്നത്. രാവിലെ ഒമ്പതുമണിക്കാണ് ബജറ്റ് അവതരണം. ജിഎസ്ടി നിലവില്‍ വന്നശേഷമുള്ള ബജറ്റില്‍ സേവന നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന് പ്രതിക്ഷിക്കപ്പെടുന്നു. 

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടുത്ത അച്ചടക്ക നയങ്ങള്‍ ബജറ്റിലുണ്ടായേക്കും.  സാമൂഹിക സുരക്ഷയ്ക്ക് ഊന്നല്‍ പ്രതീക്ഷിക്കുന്ന ബജറ്റില്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും. ക്ഷേമ പദ്ധതികള്‍ തുടരുമ്പോഴും, സാമ്പത്തിക ഞെരുക്കം മറികടക്കുകയും തോമസ് ഐസക്ക് ലക്ഷ്യമിടുന്നുണ്ട്. 

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനും മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കുമായുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, പിഴകള്‍, ഭൂനികുതി, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവയും വര്‍ധിപ്പിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com