എ കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടുജോലിക്കാരി

എ കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടുജോലിക്കാരി

ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായിയെന്ന് വെളിപ്പെടുത്തല്‍.  


തിരുവനന്തപുരം:    ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായിയെന്ന് വെളിപ്പെടുത്തല്‍.  തോമസ് ചാണ്ടി എംഎല്‍എയുടെ പിഎ ആയ പി എ ശ്രീകുമാറിന്റെ കുട്ടികളെ വര്‍ഷങ്ങളായി നോക്കിവരുന്ന തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്.  എന്നാല്‍ ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലയ്ക്കാണ് അമ്മ എ കെ ശശീന്ദ്രന് എതിരെ ഹര്‍ജി നല്‍കിയതെന്നും മകള്‍ വെളിപ്പെടുത്തി.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി എ ശ്രീകുമാര്‍ തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പിഎ ആയി ചാണ്ടിക്ക് ഒപ്പം തുടരുകയാണ്. 


ഫോണ്‍വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തളളിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഹര്‍ജിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

തുടര്‍ന്ന് ഫോണ്‍കെണികേസില്‍ എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ മഹാലക്ഷ്മി ഹര്‍ജി നല്‍കി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന്് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com