ഉഴിച്ചിലിനും പിഴച്ചിലിനുമായി ധനമന്ത്രി എഴുതിയെടുത്തത് ഒരു ലക്ഷത്തി ഇരുപതിനായിരം; വിവാദം തുടരുന്നു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവക്കായി തോമസ് ഐസക് ചിലവഴിച്ചത് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയെന്നാണ് കണക്കുകള്‍. ഇതില്‍ എണ്‍പതിനായിരം രൂപയും താമസച്ചിലവാണ്
ഉഴിച്ചിലിനും പിഴച്ചിലിനുമായി ധനമന്ത്രി എഴുതിയെടുത്തത് ഒരു ലക്ഷത്തി ഇരുപതിനായിരം; വിവാദം തുടരുന്നു

തിരുവനന്തപുരം: ആരോ?ഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ,, ചികില്‍സാ ചെലവ് എഴുതിയെടുത്ത വകയില്‍ ധനമന്ത്രിക്കെതിരെയും ആക്ഷപം. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയവക്കായി തോമസ് ഐസക് ചിലവഴിച്ചത് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയെന്നാണ് കണക്കുകള്‍. ഇതില്‍ എണ്‍പതിനായിരം രൂപയും താമസച്ചിലവായാണ് കാണിച്ചിരിക്കുന്നത്. 

14 ദിവസത്തെ ആയുര്‍വേദ ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും ധനമന്ത്രി എഴുതിയെടുത്തതായി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ കൊളള.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍ അകപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ധനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. കണ്ണട വാങ്ങിയ ഇനത്തില്‍ 49,900 രൂപ സ്പീക്കര്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിരുന്നു. സ്പീക്കര്‍ എന്ന നിലയില്‍ നാലു ലക്ഷത്തി ഇരുപത്തയ്യായിരത്തിലേറെ രൂപ ചികില്‍സാ ആവശ്യങ്ങള്‍ക്കായി ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയതായും വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com