കണ്ണട വിവാദം: ചട്ടവിരുദ്ധമായാണ് പണം നേടിയതെങ്കില്‍ തെറ്റെന്ന് കാനം രാജേന്ദ്രന്‍ 

ചട്ടവിരുദ്ധമായിട്ടാണ് പണം നേടിയതെങ്കില്‍ തെറ്റെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അര്‍ഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതില്‍ തെറ്റില്ല.
കണ്ണട വിവാദം: ചട്ടവിരുദ്ധമായാണ് പണം നേടിയതെങ്കില്‍ തെറ്റെന്ന് കാനം രാജേന്ദ്രന്‍ 

തിരുവനന്തപുരം:  കണ്ണട വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചട്ടവിരുദ്ധമായിട്ടാണ് പണം നേടിയതെങ്കില്‍ തെറ്റെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അര്‍ഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ലളിത ജീവിതം വേണമോയെന്ന് തീരുമാനിക്കേണ്ടത് നേതാക്കളാണെന്നും കാനം അഭിപ്രായപ്പെട്ടു. റീ ഇംപേഴ്‌സ്‌മെന്റ് കിട്ടുമായിരുന്നിട്ടും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി.

നേരത്തെ മന്ത്രിയുടെയും സ്പീക്കറുടെയും കണ്ണട, ചികില്‍സാ ചെലവ് വിവാദത്തിനിടെ, അഭിപ്രായപ്രകടനവുമായി കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്ത് രംഗത്തുവന്നിരുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്ത് അഭിപ്രായം പ്രകടിപ്പിച്ചത്. പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നെങ്കിലും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങീട്ടില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി.

എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ. സുഹൃത്തിനൊപ്പം കണ്ണട വാങ്ങാന്‍ പോയ അനുഭവവും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com