നെടുമങ്ങാട് സി ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ശ്രമിച്ചെന്ന് സിപിഎം 

സിപിഎം സമ്മേളനത്തില്‍ സി.പിഐക്കെതിരെ കടുത്ത വിമര്‍ശനം
നെടുമങ്ങാട് സി ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ശ്രമിച്ചെന്ന് സിപിഎം 

തിരുവനന്തപുരം: സിപിഎം സമ്മേളനത്തില്‍ സി.പിഐക്കെതിരെ കടുത്ത വിമര്‍ശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച മുതിര്‍ന്ന നേതാവ് സി ദിവാകരനെ തോല്‍പിക്കാന്‍ സിപിഐ ശ്രമിച്ചെന്ന് വിമര്‍ശനം. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് നെടുമങ്ങാട് ഏരിയ കമ്മിറ്റിയിലെ അംഗങ്ങള്‍ സിപിഐക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

സിപിഐ  ജില്ലാ നേതാക്കള്‍ ദിവാകരനെതിരെ യോഗം ചേര്‍ന്നതായും സിപിഐ ജില്ലാ സെക്രട്ടറി ജെ.ആര്‍ അനില്‍ അടക്കം പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടെന്നുമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. നീക്കമറിഞ്ഞ ദിവാകരന്‍ സിപിഎമ്മിന്റെ സഹായം തേടിയിരുന്നുവെന്നും അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com