വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം 

എറണാകുളം കോലഞ്ചേരി വടയമ്പാടിയില്‍  ദളിത് ഭൂസമരസമിതി സംഘടിപ്പിച്ച ദളിത് ആത്മാഭിമാന സംഗമത്തില്‍ സംഘര്‍ഷാവസ്ഥ
വടയമ്പാടിയില്‍ സംഘര്‍ഷാവസ്ഥ; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം 

കോലഞ്ചേരി: എറണാകുളം കോലഞ്ചേരി വടയമ്പാടിയില്‍  ദളിത് ഭൂസമരസമിതി സംഘടിപ്പിച്ച ദളിത് ആത്മാഭിമാന സംഗമത്തില്‍ സംഘര്‍ഷാവസ്ഥ. സംഗമത്തിനെത്തിയ ദളിത് പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു. 

അതേസമയം, സംഘര്‍ഷാവസ്ഥക്കിടെ ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഗമം നടത്താന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നാണ് ്പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.

കഴിഞ്ഞ ദിവസം വടയമ്പാടി ഭജനമഠത്തോട് ചേര്‍ന്ന് മതിലോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമുദായിക നേതാക്കളുമായി വി പി സജീന്ദ്രന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഭജനമഠത്തിന് സമീപം സ്ഥാപിച്ച ബോര്‍ഡും സമരപ്പന്തലും ഒഴിപ്പിക്കും. ചരിത്രപരമായി പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങളൊക്കെ നിലനിര്‍ത്തുമെന്നും കളക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com