ദുബൈയില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാരന്റെ മോചനത്തിനായി സുഷമ സ്വരാജിന്റെയും കുമ്മനം രാജശേഖരന്റേയും ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു; ട്രോളുമായി ബല്‍റാം

ദുബൈയില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാരന്റെ മോചനത്തിനായി സുഷമ സ്വരാജിന്റെയും കുമ്മനം രാജശേഖരന്റേയും ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു; ട്രോളുമായി ബല്‍റാം
ദുബൈയില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാരന്റെ മോചനത്തിനായി സുഷമ സ്വരാജിന്റെയും കുമ്മനം രാജശേഖരന്റേയും ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു; ട്രോളുമായി ബല്‍റാം


പാലക്കാട്: ചെക്കു കേസില്‍ ബിനോയ് കോടിയേരി ദുബൈയില്‍ കുടുങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ ട്രോളുമായി വിടി ബല്‍റാം എംഎല്‍എ. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ബല്‍റാമിന്റെ ട്രോള്‍.

ബല്‍റാം എഴുതിയ കുറിപ്പ്: 

രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.

ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കു വന്നതായി വാര്‍ത്ത വന്നതിനു പിന്നാലെയാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ടൂറിസം കമ്പനി നല്‍കിയ ചെക്ക് തട്ടിപ്പ് കേസിലാണ് ബിനോയിക്ക് കോടതി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ബിനോയിയെ വിമാനത്താവളത്തില്‍ തടഞ്ഞു. വിലക്ക് നീങ്ങാതെ ഇനി ബിനോയിക്ക് രാജ്യത്തിന് പുറത്ത് കടക്കാനാകൂ.

ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് ജാസ് കമ്പനി ഈ മാസം ഒന്നിന് കോടതിയെ സമീപിക്കുകയായിരുന്നു. ജാസ് കമ്പനി ദുബായി കോടതിയില്‍ നല്‍കിയ സിവില്‍ കേസിലാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതര്‍ ബിനോയിയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

നേരത്തെ ബിനോയിക്ക് ദുബായില്‍ യാതൊരു കേസുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയിരുന്നു. ബിനോയിക്ക് ദുബായി പൊലീസ് നല്‍കിയ ക്ലീന്‍ ചിറ്റ് സിപിഎം നേതൃത്വം പ്രസിദ്ധീകരിച്ചിരുന്നു. ബിനോയിക്ക് ദുബായി പൊലീസ് നല്‍കിയ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com