വടയമ്പാടിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിഭാഗീയ ശക്തികള്‍ ശ്രമിക്കുന്നു: പി രാജീവ്

വടയമ്പാടിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിഭാഗീയ ശക്തികള്‍ ശ്രമിക്കുന്നു: പി രാജീവ്
വടയമ്പാടിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിഭാഗീയ ശക്തികള്‍ ശ്രമിക്കുന്നു: പി രാജീവ്

കൊച്ചി: വടയമ്പാടിയില്‍ ജാതി, സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ വിഭാഗീയ ശക്തികള്‍ നടത്തുന്ന ശ്രമത്തിനെതിരെ ജാഗ്രത വേണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്. സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമാണ് ഇവര്‍ നടത്തുന്നതെന്ന് രാജീവ് പറഞ്ഞു.

വടയമ്പാടിയിലെ ക്ഷേത്രത്തിനു സമീപമുള്ള മൈതാനം ഉപയോഗിക്കുന്നതു സംബന്ധിച്ച് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തതാണ്. ജാതി, മത പരിഗണനകള്‍ ഇല്ലാതെ തന്നെ മൈതാനം തുടര്‍ന്നും എല്ലാവര്‍ക്കും ഉപയോഗിക്കാം എ്‌നാണ് യോഗത്തില്‍ ധാരണയായത്. പൊതുജനങ്ങള്‍ക്ക് മൈതാനം ഉപയോഗിക്കുന്നതിനു തടസങ്ങളില്ല. 

ഈ ഭൂമിക്ക് എന്‍എസ്എസിന് 1981ല്‍ പട്ടയം ലഭിച്ചതാണ്. ഇതിന്റെ നിയമ സാധുത സംബന്ധിച്ച കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ഇക്കാര്യത്തിലും യോഗത്തില്‍ ധാരണയാവുകയും എല്ലാവരും അംഗീകരിച്ചതുമാണ്. എന്നാല്‍ ഭൂസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ക്ഷണമുണ്ടായിട്ടും യോഗത്തില്‍ പങ്കെടുക്കാതിരുന്ന അവരാണ് കഴിഞ്ഞ ദിവസം അവിടെ പരിപാടി സംഘടിപ്പിച്ചത്. 

അനുമതിയില്ലാതെ വിവാദഭൂമിയിലേക്കു മാര്‍ച്ച് നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദുത്വ ശക്തികളില്‍ പെട്ടവര്‍ അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘര്‍ഷമുണ്ടാക്കാനം സമുദായ സൗഹാര്‍ദം തകര്‍ക്കാനുമുളള ബോധപൂര്‍വമായ ശ്രമമാണിത്. 

ഭൂമി ഉപയോഗിക്കുന്നതിന് യാതൊരു പ്രശ്‌നവും ഇല്ലാതിരിക്കെ സംഘര്‍ഷമുണ്ടാക്കാനുളള ബോധപൂര്‍വമായ ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്ന് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പി രാജീവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com