തൃശൂര്‍:കയ്പമംഗലം ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച. 65 വയസുകാരിയായ ബീവാത്തുമ്മയാണ് കവര്‍ച്ചയ്ക്കിരയായത്. രാവിലെ ഒന്‍പതോടെയാണ് സംഭവം. ഇവരുടെ പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4000 രൂപയും കവര്‍ന്നു.
ഭര്‍ത്താവ് മരിച്ച വീട്ടമ്മ സംഭവസമയം വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ കടന്ന അക്രമി ഇവരെ കെട്ടിയിട്ടശേഷം കവര്‍ച്ച നടത്തുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ