നെഹ്‌റു ഗ്രൂപ്പിന് കീഴിലെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
നെഹ്‌റു ഗ്രൂപ്പിന് കീഴിലെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കൊച്ചി: നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ശിവഗംഗ സ്വദേശി ശബരീനാഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

പരീക്ഷയില്‍ തോറ്റതിലുള്ള മനോവിഷമം മൂലം കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്നാം വര്‍ഷ പരീക്ഷയില്‍ ശബരീനാഥ് അഞ്ച് വിഷയങ്ങളില്‍ തോറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com