കുരിപ്പുഴയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ; തെറിവിളിയുമായി സംഘപരിവാര്‍

കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാറിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ 
കുരിപ്പുഴയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ; തെറിവിളിയുമായി സംഘപരിവാര്‍

കൊല്ലം: കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാറിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. വിവാദ പ്രസംഗത്തിന് പിന്നാലെ അറപ്പുളവാക്കുന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ പ്രചരിപ്പിക്കുന്ന വിവാദ പ്രസംഗത്തില്‍ അശ്ലീലമായി കുരിപ്പുഴ ഒന്നും പ്രസംഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വിഡിയോയിലെ പ്രസംഗത്തില്‍ കുരിപ്പുഴ പറയുന്നത്

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ. സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തത്തിന്റെ ഭാഗമായാണ്. ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ. അത് നമ്മുടെ സങ്കല്‍പ്പമാണ്. അധിക സൗന്ദര്യസങ്കല്‍പ്പമുള്ളവര്‍ സങ്കല്‍പ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. അങ്ങനെ ഉണ്ടാകുമോ. ഉണ്ടെങ്കില്‍ നല്ലതാണ്. മാപ്പിളരാമായണത്തില്‍ ഹനുമാന്‍ ലങ്കയില്‍ എത്തുന്ന കഥ പറയുന്നുണ്ട്. രാവണന്‍ താടി വടിക്കുകയായിരുന്നു. പത്തുതല താടി വടിക്കുന്നതായി കാണാന്‍ നല്ല രസമായിരിക്കും. പത്തുതലയുണ്ടാകും എന്നത് സങ്കല്‍പ്പമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. സര്‍പ്പത്തിന്റെ കിടക്ക എന്നതൊക്ക സങ്കല്‍പ്പമാണ്. സത്യമാണെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഒരു വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തില്‍ പറയുന്നു. 

നിനക്ക് രണ്ടെണ്ണം കിട്ടിയതില്‍ വിഷമമില്ലെന്നും, നിന്നെ ഉണ്ടാക്കിയത് തന്നെ ഒരു കണ്ടുപിടുത്തമാണെന്നും നിന്റെ തന്ത അതും ഒരു സങ്കല്‍പ്പമാണെന്നും തുടങ്ങി അശ്ലീലമായ കമന്റുകളുടെ നിരതന്നെയാണ് വീഡിയോക്ക് താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com