ബൂത്തില്‍ ഒരാള്‍ മാറി ചിന്തിച്ചാല്‍ ആദ്യം പേടിപ്പിക്കും പിന്നെ ആക്രമിക്കും അപവാദം പറഞ്ഞു പരത്തും: കെ സുരേന്ദ്രന്‍

കാഞ്ഞങ്ങാട് നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് വീഡിയോയുടെപശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റ്.
ബൂത്തില്‍ ഒരാള്‍ മാറി ചിന്തിച്ചാല്‍ ആദ്യം പേടിപ്പിക്കും പിന്നെ ആക്രമിക്കും അപവാദം പറഞ്ഞു പരത്തും: കെ സുരേന്ദ്രന്‍

ബൂത്തില്‍ ഒരാള്‍ മാറി ചിന്തിച്ചാല്‍ ആദ്യം പേടിപ്പിക്കും പിന്നെ ആക്രമിക്കും അപവാദം പറഞ്ഞു പരത്തും പെണ്‍കുട്ടികളുടെ കല്യാണം മുടക്കും അവസാനം ആ വോട്ട് പാര്‍ട്ടിക്കാര്‍ തന്നെ ചെയ്യും- കണ്ണൂരിലെയും കാസര്‍കോടിലെയും കമ്മൂണിസ്റ്റ് പാര്‍ക്കാരെ വിമര്‍ശിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാഞ്ഞങ്ങാട് നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് വീഡിയോയുടെ
പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റ്.

കാഞ്ഞങ്ങാടുള്ള സുകുമാരന്‍ എന്നയാള്‍ കുമ്മനം രാജശേഖരനില്‍ നിന്നും ബിജെപി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. അതേ തുടര്‍ന്ന് നാട്ടിലെ സിപിഎം പാര്‍ട്ടിയിലുള്ള ചിലര്‍ അദ്ദേഹത്തെ കൊല്ലുമെന്നും കയ്യും കാലും വെട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് അദ്ദേഹത്തിന്റെ മകള്‍ അശ്വതി ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. പൊതുവഴിയിലൂടെ നടന്ന് സ്‌കൂളില്‍ പോലും പോകാന്‍ കഴിയാത്ത അവസ്ഥായാണെന്ന് വീഡിയോയില്‍ അശ്വതി പറയുവന്നുണ്ട്. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുരീപ്പുഴമാരും രാമനുണ്ണിമാരും ആദ്യം ഇതൊക്കെയാണ് കാണേണ്ടത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കാസർഗോഡ് ഡി. സി. സി പ്രസിഡണ്ടും സി. പി. എം ജില്ലാസെക്രട്ടറിയും ഞാനും ഒരുമിച്ചാണ് കളക്ട്ടറേററിൽ വെച്ച് ടി. വിയിൽ കണ്ടത്. ആറായിരം വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് പി കരുണാകരൻ അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. സതീഷ് ചന്ദ്രൻറെ മുഖം അവസാനം വലിഞ്ഞുമുറുകുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. അവസാനം അദ്ദേഹം നെടുവീർപ്പിടുകയും ചിരിക്കുകയും ചെയ്തു. ഞാൻ സതീഷ് ചന്ദ്രനോട് ചോദിച്ചു ചേട്ടാ കള്ളവോട്ട് അമ്പതിനായിരം ചെയ്തിട്ടുണ്ടാവുമോ എന്ന്. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി അത്രയൊന്നും ഉണ്ടാവില്ല നാല്പതൊക്കെ കാണുമായിരിക്കും എന്നാണ്. ഇതാണ് കണ്ണൂരിലേയും കാസർഗോഡേയും വടകരയിലേയും പല ബൂത്തുകളിലും നടക്കുന്നത്. ബൂത്തിൽ ഒരാൾ മാറി ചിന്തിച്ചാൽ ആദ്യം പേടിപ്പിക്കും പിന്നെ ആക്രമിക്കും അപവാദം പറഞ്ഞു പരത്തും പെൺകുട്ടികളുടെ കല്യാണം മുടക്കും അവസാനം ആ വോട്ട് പാർട്ടിക്കാർ തന്നെ ചെയ്യും. തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ചാനലുകളുടെ ക്യാമറാമാൻമാരോട് ഞാൻ ചോദിച്ചു വോട്ട് ചെയ്തിട്ടാണോ വന്നതെന്ന്? ചിരിച്ചുകൊണ്ട് രണ്ടുപേരും പറഞ്ഞു അതൊക്കെ ചെയ്യാൻ അവിടെ ആൾക്കാരുണ്ടെന്ന്. ഉദുമയിലെ ഒരു ബൂത്തിൽനിന്ന് മൂന്നുമണിയായപ്പോൾ തുരുതുരാ പ്രവർത്തകർ വിളിക്കുന്നു. സ്ഥാനാർത്ഥി ഉടനെത്തണം ഇവിടെ കള്ളവോട്ട് നടക്കുന്നെന്ന്. ഓടിപ്പിടിച്ച് അവിടെ എത്തിയപ്പോൾ പതിനഞ്ചോളം വനിതാ സഖാക്കൾ തുരുതുരാ നിന്ന് കുത്തുകയാണ്. കുറെനേരം റിട്ടേണിംഗ് ആപ്പീസറോട് ബഹളം വെച്ചപ്പോ പരിപാടി നിർത്തി. അവിടുന്നിറങ്ങി അഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും വിളി ചേട്ടാ വീണ്ടും തുടങ്ങി എന്ന്. ഇതാണ് വടക്കൻ കേരളത്തിലെ ജനാധിപത്യം. ഇതുപറഞ്ഞാൽ തിരുവനന്തപുരത്തോ ഡൽഹിയിലോ പലരും മൂക്കത്തു കൈവെക്കും. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന ഭാവത്തിൽ. ഒരേ ഒരു വഴിയേ ഉള്ളൂ ബയോ മെട്രിക് ഐ. ഡി. കാർഡ്. വോട്ടിംഗ് മെഷീൻ ഓപ്പണാവാൻ മററാരുവിചാരിച്ചാലും സാധിക്കാത്ത രീതി. അന്നു തീരും കേരളത്തിലെ കമ്യൂണിസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com