മകളുടെ പ്രസവശുശ്രൂഷയ്ക്ക് ആഫ്രിക്കയിലേക്ക് പോയതും യാത്രാവിവരണമായി; വിമര്‍ശനവുമായി ടി.പത്മനാഭന്‍

ഒരിക്കലും യാത്ര പോകാതെ യാത്രാവിവരണം എഴുതിയ വിരുതന്മാരുണ്ട്. ഇക്കാലത്തു വിവരങ്ങള്‍ ശേഖരിച്ചു യാത്രാവിവരണം എഴുതല്‍ വളരെ എളുപ്പമാണ്
മകളുടെ പ്രസവശുശ്രൂഷയ്ക്ക് ആഫ്രിക്കയിലേക്ക് പോയതും യാത്രാവിവരണമായി; വിമര്‍ശനവുമായി ടി.പത്മനാഭന്‍

കോഴിക്കോട്: മലയാളത്തില്‍ വ്യഭിചരിക്കപ്പെട്ട ശാഖയാണു യാത്രാവിവരണമെന്നു സാഹിത്യകാരന്‍ ടി.പത്മനാഭന്‍.മകളുടെ പ്രസവശുശ്രൂഷയ്ക്കായി ആഫ്രിക്കയിലേക്കു നടത്തിയ യാത്രയും യാത്രാവിവരണമായി പ്രസിദ്ധീകരിച്ച്  സാഹിത്യകാരന്‍മാര്‍ ഇവിടെയുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. ആഫ്രിക്കയിലേക്ക് പോയ ഈ എഴുത്തുകാരന്റെ പുസ്തകത്തിലെ പത്താം അധ്യായത്തിലാണ് മുംബൈയില്‍ നിന്ന് വിമാനം പുറപ്പെടുന്നത് തന്നെ എഴുതിയത്. 

ഒരിക്കലും യാത്ര പോകാതെ യാത്രാവിവരണം എഴുതിയ വിരുതന്മാരുണ്ട്. ഇക്കാലത്തു വിവരങ്ങള്‍ ശേഖരിച്ചു യാത്രാവിവരണം എഴുതല്‍ വളരെ എളുപ്പമാണ്. ഔദ്യോഗികാവശ്യങ്ങള്‍ക്കു യാത്ര നടത്തി ബാങ്കോക്കിനെക്കുറിച്ചു യാത്രാവിവരണം എഴുതിയവരുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.ഇതൊക്കെ കണ്ടു മടുത്താണു യാത്രാവിവരണം എഴുതേണ്ടെന്നു തീരുമാനിച്ചത്. ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്, വ്യത്യസ്ത അനുഭവങ്ങളുമുണ്ട്. ഇന്ത്യയേക്കാള്‍ ഞാന്‍ കണ്ടത് അമേരിക്കയാണ്. എന്നാലും എഴുതേണ്ടെന്നാണു തീരുമാനമെന്നും പത്മനാഭന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com