വടയമ്പാടി ജാതിമതില്‍ സംഘര്‍ഷം: എഐവൈഎഫിന്റെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു

കേരള പൊലീസും സംഘപരിവാര സംഘടനകളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് അപമാനകരമാണെന്ന് എന്‍  അരുണ്‍ ഇതിനോട് പ്രതികരിച്ചു.
വടയമ്പാടി ജാതിമതില്‍ സംഘര്‍ഷം: എഐവൈഎഫിന്റെ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു

കൊച്ചി: വടയമ്പാടി ജാതിമതിലെനെതിരെ ജനജാഗ്രത സദസ് സംഘടിപ്പിക്കാനൊരുങ്ങിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ വിലക്ക്. ഫെബ്രുവരി 11ന് വൈകീട്ട് 5നാണ് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണിന്റെ നേതൃത്ത്വത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സമരം ചെയ്യാന്‍ അനുവാദം നല്‍കിയില്ലെന്ന് എഐവൈഎഫ് നേതൃത്വം അറിയിച്ചു.

കേരള പൊലീസും സംഘപരിവാര സംഘടനകളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് അപമാനകരമാണെന്ന് എന്‍  അരുണ്‍ ഇതിനോട് പ്രതികരിച്ചു. എന്തുതന്നെയായാലും സമരവുമായി മുന്നോട്ട് തന്നെ പോകാനാണ് തങ്ങളുടെ തീരുമാനമെന്നും എഐവൈഎഫ് നേതൃത്വം അറിയിച്ചു.

കേരളത്തിന് കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്ത പൂര്‍ണ്ണമായ വാര്‍ത്തകളാണ്  ഇന്ന് നമുക്ക് കേള്‍ക്കുവാന്‍ സാധിക്കുന്നത് , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പ്പോലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ ഇവിടെ മുടിയഴിച്ചിട്ട് ആടുന്നത് കണ്ടില്ല കേട്ടില്ല എന്ന് നടിക്കുവാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാവില്ല എന്നും എന്‍ അരുണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com