സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തുടക്കം ; ബിനോയി വിവാദം ചര്‍ച്ചയായേക്കും

ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തുടക്കം ; ബിനോയി വിവാദം ചര്‍ച്ചയായേക്കും

തിരുവനന്തപുരം : രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ജില്ലാ സമ്മേളനങ്ങളുടെ അവലോകനവും സംസ്ഥാന സമ്മേളനവുമാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ. ബിനോയ് കോടിയേരി വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇക്കാര്യവും നേതൃയോഗത്തില്‍ ചര്‍ച്ചയാകും. 

ബിനോയി ക്കെതിരെ കേസോ, യാത്രാ വിലക്കോ ഇല്ലാത്ത സാഹചര്യത്തില്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു മുന്‍ നിലപാട്. എന്നാല്‍ ബിനോയിക്കെതിരെ ദുബായില്‍ കേസുണ്ടെന്നും യാത്രാവിലക്കുണ്ടെന്നും പിന്നീട് തെളിഞ്ഞു. 

കോടിയേരിയുടെ മറ്റൊരു മകന്‍ ബിനീഷിനെതിരെയും ദുബായില്‍ കേസുണ്ടെന്ന  വിവരങ്ങളും പുറത്ത് വന്നു. കൂടാതെ, ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത്, ഇ പി ജയരാജന്റെ മകന്‍ എന്നിവര്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിലടക്കം ശക്തമായി രംഗത്തുവന്നിരുന്നു. 

കൂടാതെ, കണ്ണട, ചികില്‍സാ വിവാദവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചായേക്കും. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരടും ചര്‍ച്ചയായേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com