ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ടുകള്‍ കുറയും; ബിഡിജെഎസ് മത്സരിക്കില്ല: തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി -  ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ആരും മത്സരിച്ചാലും കഴിഞ്ഞ തവണത്തേ അത്ര വോട്ടുകള്‍ ലഭിക്കില്ല 
ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ടുകള്‍ കുറയും; ബിഡിജെഎസ് മത്സരിക്കില്ല: തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ ആ സീറ്റ് ബിജെപിയുടെതാണെന്നും തുഷാര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ആരും മത്സരിച്ചാലും കഴിഞ്ഞ തവണത്തേ അത്ര വോട്ടുകള്‍ ലഭിക്കില്ലെന്നും ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബിജെപിക്ക്് കിട്ടിയ വോട്ടുകളില്‍ 22,000 വോട്ടുകള്‍ ബിഡിജെഎസിന്റെതാണെന്നും തുഷാര്‍  പറഞ്ഞു. 

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയ്ക്ക് കിട്ടിയ വോട്ടുകളില്‍ 15 ശതമാനം വേട്ട് കിട്ടിയതിന്റെ സിംഹഭാഗം ബിഡിജെഎസിന്റെതാണ്. കേരളം ആരും ഭരിച്ചാലും വോട്ടുകളുടെ വ്യത്യാസം രണ്ടുലക്ഷം മാത്രമാണ്. അതിലധികം വേട്ടുകള്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ബോര്‍ഡുകളില്‍ വേണ്ട സ്ഥാനമാനങ്ങള്‍ ലഭിക്കാത്തത് കേരളഘടകം വേണ്ട പോലെ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ബിജെപിക്ക് സവര്‍ണ അജണ്ടയില്ലെന്നും സവര്‍ണ അജണ്ടയുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി അദ്ദേഹം ബന്ധപ്പെടുന്നത് വ്യത്യസ്തമായ കാരണങ്ങളാലാണ്. അതിനെ ബിഡിജെഎസിന്റെ അഭിപ്രായമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ ഭാഗമായി നില്‍ക്കുകയാണെങ്കില്‍ 8 സീറ്റുകളില്‍ മത്സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുടെ പ്രധാനസഖ്യകക്ഷിയായിട്ടാണ് ബിഡിജെഎസിനെ അമിത് ഷാ കാണുന്നത്. എന്നാല്‍ കേരളം ഘടകത്തിന് അതില്ലെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com