അഴിമതിക്കാര്‍ ജീവന് ഭീഷണി ഉയര്‍ത്തുന്നു ; രാജ്യത്തിന് പുറത്ത് നിയമനം നൽകണമെന്ന് പ്രധാനമന്ത്രിയോട് ജേക്കബ് തോമസ് 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ജേക്കബ് തോമസ് നൽകിയ കത്താണ് പുറത്തുവന്നത്
അഴിമതിക്കാര്‍ ജീവന് ഭീഷണി ഉയര്‍ത്തുന്നു ; രാജ്യത്തിന് പുറത്ത് നിയമനം നൽകണമെന്ന് പ്രധാനമന്ത്രിയോട് ജേക്കബ് തോമസ് 

ന്യൂഡല്‍ഹി:  അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ രാജ്യത്തിന് പുറത്ത് നിയമനം നൽകണമെന്നും ജേക്കബ് തോമസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് ഏതെങ്കിലും തസ്തികയിൽ നിയമനം നൽകണമെന്നാണ് ജേക്കബ് തോമസ് നരേന്ദ്രമോദിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് നൽകിയ കത്താണ് പുറത്തുവന്നത്. 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി ഇ പി ജയരാജൻ, ഐഎഎസ്-ഐപിഎസ് ഉദ്യോ​ഗസ്ഥർ തുടങ്ങി പ്രബലരായ നിരവധി രാഷ്ട്രീയക്കാർക്കും, ഉദ്യോ​ഗസ്ഥർക്കുമെത്രായ കേസുകൾ അന്വേഷിക്കുന്നുണ്ട്. വിജിലന്‍സ് മേധാവി എന്ന നിലയില്‍ ഉന്നതര്‍ പ്രതികളായ 22 കേസുകളാണ് അന്വേഷിക്കുന്നത്. 

അതിശക്തരായ അഴിമതിക്കാര്‍ തന്റെ ജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കാന്‍ രാജ്യത്തിന് പുറത്ത് ജോലി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ജേക്കബ് തോമസ് ഒരു വര്‍ഷം മുമ്പ് നൽകിയ കത്തില്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com