അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി മൂക്കന്നൂരില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി.
അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. 

ശിവന്റെ സഹോദരനാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. ഇയ്യാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൃത്യം നടത്തി ബൈക്കില്‍ രക്ഷപ്പെട്ട ഇയ്യാളെ കൊരട്ടിയില്‍ നിന്ന് പൊലീസ് പിടികൂടി. കൊലപാതകം നടത്തിയ ശേഷം കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തില്‍ ബാബു ആത്മഹ്യ ശ്രമവും നടത്തി. ബൈക്കുമായി നേരെ കുളത്തിലേക്ക് കുത്തിക്കുകയായിരുന്നു. 

സഹോദരന്റെ കുടുംബവുമായി ബാബുവിന് സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് എന്ത് പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com