പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം: കൊച്ചി ക്രൈസ്റ്റ്  കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

കൊച്ചി പൊന്നുരുന്നിയില്‍ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്. അന്തേവാസികളായ പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേതാണ് തീരുമാനം
പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം: കൊച്ചി ക്രൈസ്റ്റ്  കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്


കൊച്ചി: കൊച്ചി പൊന്നുരുന്നിയില്‍ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്. അന്തേവാസികളായ പെണ്‍കുട്ടികളെ പട്ടിണിക്കിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേതാണ് തീരുമാനം . 

കോണ്‍വെന്റ് ഹോസ്റ്റലില്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്നും നടത്തിപ്പുകാരായ കന്യാസ്ത്രീകളില്‍ ചിലര്‍ തങ്ങളെ മര്‍ദിക്കാറുണ്ടെന്നും കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ സിറ്റിംഗില്‍ മൊഴി നല്‍കിയിരുന്നു . ഇതില്‍ ആരോപണവിധേയരായ അംബിക ,ബിന്‍സി എന്നിവര്‍ക്കെതിരെ കടവന്ത്ര പൊലീസ് കേസെടുക്കുകയും അംബികയെ കോണ്‍വെന്റ് വാര്‍ഡന്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തിരുന്നു 

സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നു കണ്ടെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു . സ്ഥാപനം ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും സിറ്റിങ്ങില്‍ ബോധ്യപ്പെട്ടു .എന്നാല്‍ മാര്‍ച്ച് 31 വരെ കുട്ടികള്‍ സ്ഥാപനത്തില്‍ തന്നെ തുടരും. 

നിര്‍ധനരായ 24 കുട്ടികളാണ് സ്ഥാപനത്തിലുള്ളത്. ഇവരെ മറ്റവിടെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കണോയെന്നു രക്ഷിതാക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മറ്റ് സമാനമായ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ശിശു സംരക്ഷണ ഓഫീസറെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചുമതലപ്പെടുത്തി .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com