ബെഹ്‌റയെ മാറ്റി ; എന്‍ സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാനുള്ള ശുപാര്‍ശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു
ബെഹ്‌റയെ മാറ്റി ; എന്‍ സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി. പകരം ഡയറക്ടറായി എന്‍സി അസ്താനയെ നിയമിച്ചു. ഡല്‍ഹിയില്‍ സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് അസ്താന. അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാനുള്ള ശുപാര്‍ശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. 

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോ. നിര്‍മ്മല്‍ ചന്ദ് അസ്താന. എഡിജിപി മോഡേണൈസേഷന്‍ പദവിയില്‍ അസ്താന നേരത്തെ സേവനം അനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയിലാണ് അസ്താന. ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 19 ആം വയസ്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അസ്താന, 15 ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പോയതിനെ തുടര്‍ന്നാണ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അദിക ചുമതല സര്‍ക്കാര്‍ നല്‍കിയത്. പിന്നീട് വിജിലന്‍സ് മേധാവി സ്ഥാനത്ത് ബെഹ്‌റയെ സ്ഥിരപ്പെടുത്തുകയായിരുന്നു. 11 മാസമായി ബെഹ്‌റ വിജിലന്‍സ് തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. 

ബെഹ്‌റ ഇരട്ടപ്പദവി വഹിക്കുന്നത് വിവാദമായിരുന്നു. മാത്രമല്ല ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര ാബ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നില്ലെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ തുടങ്ങിയവരുടെ പേരുകളും വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com