മോഹന്‍ ഭാഗവതിന്റെ ഗീര്‍വാണം രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത്: കോടിയേരി 

രാജ്യത്തിന്റെ സൈന്യത്തെ കുറിച്ചുള്ള ആര്‍ എസ് എസിന്റെ നിലപാടാണ് സര്‍സംഘചാലകിന്റെ നാവിലൂടെ പുറത്ത് വന്നിരിക്കുന്നത്. 
മോഹന്‍ ഭാഗവതിന്റെ ഗീര്‍വാണം രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത്: കോടിയേരി 

രാജ്യത്തിന്റെ സൈന്യത്തെ കുറിച്ചുള്ള ആര്‍ എസ് എസിന്റെ നിലപാടാണ് സര്‍സംഘചാലകിന്റെ നാവിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോഹന്‍ ഭാഗവത് രാജ്യത്തിന്റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

'ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും' എന്നുള്ള മോഹന്‍ ഭാഗവതിന്റെ ഗീര്‍വാണം രാജ്യത്തെ അപമാനിക്കുന്നതും ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്നതുമാണ്. 


രാജ്യത്തിന്റെ സൈന്യത്തെ കുറിച്ചുള്ള ആര്‍ എസ് എസിന്റെ നിലപാടാണ് സര്‍സംഘചാലകിന്റെ നാവിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആര്‍എസ്എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര  മോദിക്ക് സര്‍സംഘചാലക് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം ഉണ്ടോ? മോഹന്‍ ഭാഗവതിനെ തിരുത്താന്‍ നരേന്ദ്ര മോദി തയ്യാറാവുമോ?

മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയായ ബലിറ്റ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ആര്‍എസ്എസിനെ മൂര്‍ത്തമാക്കിയ സംഘികള്‍, അത്തരം ഫാസിസ്റ്റ് ഓര്‍ഗനൈസേഷനുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ ആര്‍എസ്എസുകാര്‍ പ്രവര്‍ത്തിക്കണം എന്ന ആഹ്വാനമാണ് ഇവിടെ മുഴക്കുന്നത്. സൈന്യത്തിന് പകരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജ്യത്തെ സംരക്ഷിച്ചുകൊള്ളും എന്നാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുടെ ഉള്ളടക്കം. അത് തീര്‍ത്തും രാജ്യദ്രോഹപരമായ ഒന്ന് തന്നെയാണ്.

ഇന്ത്യന്‍ സൈനികരെയും രാജ്യത്തെയും അപമാനിക്കുന്ന, ഭരണഘടനയെ ചോദ്യം ചെയ്യുന്ന, രാജ്യദ്രോഹപരമായ ഈ പ്രസ്താവന പിന്‍വലിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ മാപ്പുപറയാന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തയ്യാറാവണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com