ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം ; 3 പേര്‍ക്ക് വെട്ടേറ്റു

കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത് 
ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം ; 3 പേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നു. ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം. നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് സംഭവം.

പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും, മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കഴിഞ്ഞദിവസവും ഇവിടെ ആര്‍എസ്എസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന് ശേഷം നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com