ഇതാണ് ഇടത് ഐക്യം;  സിപിഎം,സിപിഐ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ഒരു ഫഌക്‌സ് ബോര്‍ഡ് വെച്ച് അമ്പലനട സഖാക്കള്‍

ഇടതു മുന്നണിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര് മുറുകുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഒരു ഫഌക്‌സ് ബോര്‍ഡ് വെച്ച് മാതൃക കാട്ടി അമ്പലനടയിലെ സഖാക്കള്‍. 
ഇതാണ് ഇടത് ഐക്യം;  സിപിഎം,സിപിഐ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ഒരു ഫഌക്‌സ് ബോര്‍ഡ് വെച്ച് അമ്പലനട സഖാക്കള്‍

ടതു മുന്നണിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര് മുറുകുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ഒരു ഫഌക്‌സ് ബോര്‍ഡ് വെച്ച് മാതൃക കാട്ടി അമ്പലനടയിലെ സഖാക്കള്‍. സിപിഎമ്മിന്റെ നടന്നു കഴിഞ്ഞ എല്ലാ ജില്ലാ സമ്മേളനങ്ങളിലും സിപിഐയുടെ നടന്നുകൊണ്ടിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും രണ്ട് കൂട്ടരും പരസ്പരം രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. സിപിഐ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നുവരെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ കരട് രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 

സിപിഎമ്മിന്റെ ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലാ സമ്മേളനങ്ങളില്‍ സിപിഐയെ മുന്നണിയില്‍ നിന്ന് തന്നെ പുറത്താക്കണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതുപോലെതന്നെ മുഖ്യമന്ത്രിക്കും എം.എം മണിയടക്കമുള്ള സിപിഎം മന്ത്രിമാര്‍ക്കുമെതിരെ സിപിഐ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എം.എം മണി പുറകേനടന്ന് പുലഭ്യം പറയുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സമ്മേളനം ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി ഏകപക്ഷീയമായാണ് തീരുമാനനങ്ങളെടുക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സമ്മേളനം ആരോപിച്ചിരുന്നു. 

ഇതിനിടയിലാണ് ഇരുപാര്‍ട്ടികളുടെയും സംസ്ഥാന സമ്മേളനങ്ങളെക്കുറിച്ചുള്ള ഫ്‌ളെക്‌സ് ബോര്‍ഡ് അമ്പലനടയില്‍ പ്രത്യക്ഷപ്പെട്ടത്. ഈമാസം 22,23,24,25 തീയതികളില്‍ തൃശൂരില്‍ വെച്ചാണ് സിപിഎം സംസ്ഥാന സമ്മേളനം. മാര്‍ച്ച് 1,2,3,4തീയതികളില്‍ മലപ്പുറത്താണ് സിപിഐ സംസ്ഥാന സമ്മേളനം.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി തുടക്കം മുതല്‍ തന്നെ സിപിഎമ്മും സിപിഐയും തമ്മില്‍ പോരിലാണ്. തോമസ് ചാണ്ടി വിഷയത്തിലെ സിപിഐ നിലപാടാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മറനീക്കി പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com