ചാര്‍ജ് വര്‍ധന പര്യാപ്തമല്ല; സമരവുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമകള്‍

മിനിമം ചാര്‍ജ് പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം
ചാര്‍ജ് വര്‍ധന പര്യാപ്തമല്ല; സമരവുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമകള്‍

സ് ചാര്‍ജ് കൂട്ടിയെങ്കിലും സമരവുമായി മുന്നോട്ടു പോകാനൊരുങ്ങി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ചാര്‍ജ് വര്‍ധന പര്യാപ്തമല്ലെന്ന് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് പ്രതികരിച്ചു. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. 

മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.എന്നാല്‍ ഇപ്പോഴുള്ള ബസ് ചാര്‍ജ് വര്‍ധന . വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധനയടക്കമുള്ള ആവശ്യം അംഗീകരിച്ചേ മതിയാവൂ. എന്നാല്‍ സ്‌ളാബ് അടിസ്ഥാനത്തില്‍ വരുമ്പോള്‍ നേരിയ വര്‍ധന ഉണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍. മാര്‍ച്ച് ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com