പൊലീസിനെതിരെ ശുഹൈബിന്റെ പിതാവ്; കൊലപാതകത്തിന് പിന്നില്‍ സിപിഎം

ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും പിതാവ്
പൊലീസിനെതിരെ ശുഹൈബിന്റെ പിതാവ്; കൊലപാതകത്തിന് പിന്നില്‍ സിപിഎം

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന് വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ഷഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

ഷുഹൈബിനോട് സിപിഎമ്മിന് രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് എടയന്നൂര്‍ സ്‌കൂളിലെ പ്രശ്‌നത്തില്‍ കെഎസ്‌യുവിനുവേണ്ടി ഇടപെട്ടതാണ് ശത്രുതയ്ക്ക് കാരണം. പിന്നീട് സിഐടിയുക്കാരെ ആക്രമിച്ചെന്നു പറഞ്ഞ് കള്ളക്കേസില്‍ കുടുക്കി. പലതവണ വധഭീഷണിയുണ്ടായി. ജയിലില്‍വെച്ചും കൊല്ലാന്‍ ശ്രമമുണ്ടായിരുന്നെന്നും മുഹമ്മദ് പറഞ്ഞു.കൊലപാതകം  നടന്ന് 24 മണിക്കൂര്‍ ആയിട്ടും പോലീസ് അന്വേഷണത്തിനു വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും മുഹമ്മദ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് കാറിലെത്തിയ നാലംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം റാഡരികിലെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഷുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com