മുസ്‌ലിം മത മൗലികവാദികളുടെ ഭീഷണി; ഒരു അഡാറ് ലവ്വിലെ ഗാനം പിന്‍വലിക്കാന്‍ തീരുമാനിച്ച് അണിയറ പ്രവര്‍ത്തകര്‍ 

മുസ്‌ലിം മത മൗലികവാദികളുടെ സൈബര്‍ ആക്രമണത്തെയും പരാതിയെയും തുടര്‍ന്ന് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവ്വിലെ വിവാദ ഗാനം പിന്‍വലിക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം
മുസ്‌ലിം മത മൗലികവാദികളുടെ ഭീഷണി; ഒരു അഡാറ് ലവ്വിലെ ഗാനം പിന്‍വലിക്കാന്‍ തീരുമാനിച്ച് അണിയറ പ്രവര്‍ത്തകര്‍ 

കൊച്ചി: മുസ്‌ലിം മത മൗലികവാദികളുടെ സൈബര്‍ ആക്രമണത്തെയും പരാതിയെയും തുടര്‍ന്ന് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവ്വിലെ വിവാദ ഗാനം പിന്‍വലിക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. രണ്ടു ദിവസംകൊണ്ട് തരംഗമായി മാറിയ മാണിക്ക മലരായ പൂവി എന്ന ഗാനമാണ് ചിത്രത്തില്‍ നിന്നും യൂടൂബില്‍ നിന്നും പിന്‍വലിക്കുന്നത്. സംവിധായകന്‍ ഒമര്‍ ലുലുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

പ്രവാചകനേയും മതത്തേയും അപമാനിക്കുന്നു എന്നാരോപിച്ച് മുസ്‌ലിം മത മൗലികവാദികള്‍ സംവിധായകന്‍ ഒമര്‍ ലുലുവിനും നായിക പ്രിയ പ്രകാശ് വാര്യര്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഒമര്‍ ലുലുവിന് എതിരെ ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാനം പിന്‍വലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 

വിവാദങ്ങള്‍ തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഗാനവും ഗാനത്തിന് എതിരെ നടന്ന പ്രതിഷേധവും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ ഗാനത്തെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com