ബിഡിജെഎസിന് ആറു ലോക്‌സഭാ സീറ്റുകള്‍; ബിജെപി മുന്നണിയില്‍ തുടരും

ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, ചാലക്കുടി, ആലത്തൂര്‍ തുടങ്ങിയ സീറ്റുകള്‍ നല്‍കാമെന്നാണ് നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ  അറിയിച്ചു 
ബിഡിജെഎസിന് ആറു ലോക്‌സഭാ സീറ്റുകള്‍; ബിജെപി മുന്നണിയില്‍ തുടരും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് ആറു സീറ്റുകള്‍ നല്‍കുമെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വാഗ്ദാനം. ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, ചാലക്കുടി, ആലത്തൂര്‍ തുടങ്ങിയ സീറ്റുകള്‍ നല്‍കാമെന്നാണ് നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചത്. 

കേന്ദ്രസര്‍ക്കാരില്‍ ബിഡിജെഎസിന് വാഗ്ദാനം നല്‍കിയിരുന്ന പദവികള്‍ ഇനി ആവശ്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി അമിത്ഷായെ അറിയിച്ചിരുന്നു. സഖ്യത്തില്‍ തുടരുന്നതിനുള്ള അതൃപ്തിയും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആറ് സീറ്റുകള്‍ നല്‍കാനുള്ള ബിജെപി തീരുമാനംചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ ആ സീറ്റ് ബിജെപിയുടെതാണ്. ചെങ്ങന്നൂരില്‍ ബിജെപിസ്ഥാനാര്‍ത്ഥിയായി പിഎസ് ശ്രീധരന്‍പിള്ള മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

തെരഞ്ഞടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി മൂന്നണി ആലപ്പുഴ കണ്‍വെന്‍ഷന്‍ 19ന് ആലപ്പുഴയിലും ചെങ്ങന്നൂര്‍ മണ്ഡലം ണ്‍വെന്‍ഷന്‍ മാര്‍ച്ച് നാലിന് ചെങ്ങന്നൂരിലും ചേരും. എന്‍ഡിഎയുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് പരിഹരിക്കുമെന്ന നിലപാടാണ് തുഷാറിന്റെത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com