ചരിത്രം കുറിച്ചുകൊണ്ട് മാരാമണ്‍ കണ്‍വെന്‍ഷനില്‍ ആദ്യമായൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്വരം

ഡെല്‍ഹി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കമ്യൂണിറ്റിയുടെ മലയാളി നേതാവ് സെലിന്‍ തോമസാണ് കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രസംഗിച്ചത്.
ചരിത്രം കുറിച്ചുകൊണ്ട് മാരാമണ്‍ കണ്‍വെന്‍ഷനില്‍ ആദ്യമായൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്വരം

മാമാമണ്‍: മാരാമണ്‍ കണ്‍വെന്‍ഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ പ്രസംഗം. ഒന്നേകാല്‍ നൂറ്റാണ്ടോളമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ന്റെ ചരിത്രത്തിലാദ്യമായാണിത്. ഡെല്‍ഹി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കമ്യൂണിറ്റിയുടെ മലയാളി നേതാവ് സെലിന്‍ തോമസാണ് കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രസംഗിച്ചത്.

നിറഞ്ഞ സദസില്‍ സെലിന്റെ വാക്കുകള്‍ കരഘോഷത്തോടുകൂടി ശ്രോതാക്കള്‍ സ്വീകരിച്ചു. 'കരുണയും കാവലും ലിംഗനീതിവീക്ഷണത്തില്‍' എന്നതായിരുന്നു വിഷയം. ഭിന്നലിംഗക്കാകരെ ഉള്‍ക്കൊള്ളുന്ന സഭാ പദ്ധതികളുടെ തുടര്‍ച്ചയായി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ യുവവേദി പരിപാടിയുടെ ഭാഗമായിരുന്നു ഇത്.

'ഇതുവരെ കേരളത്തില്‍ സ്ത്രീയായി വന്നുപോവുകയായിരുന്നു പതിവ്. ഇനി ഞാന്‍ അര്‍ധനാരിയാണെന്നു പറയാനുള്ള ധൈര്യമായി. ഞങ്ങളെ സംബോദന ചെയ്യാന്‍ മലയാളത്തില്‍ ശരിയായ പ്രയോഗം പോലുമില്ല. തമിഴില്‍ ഞങ്ങള്‍ തിരുത്തങ്കൈ ആണ്. ബഹുമാനം നല്‍കുന്ന പദം'- സെലിന്‍ തോമസ് പറഞ്ഞു. 

തങ്ങളുടെ ചോരയ്ക്ക് പോലും അയിത്തമുണ്ടെന്നും സെറിന്‍ പറഞ്ഞു. '2005ല്‍ ഡെല്‍ഹിയില്‍ ബസില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ ഞങ്ങളും രക്തം നല്‍കാനെത്തി, എന്നാല്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ലെന്ന് സരയു പറയുന്നു. കുടുംബം ഞങ്ങളെ തള്ളുമ്പോള്‍ സഭ സ്വീകരിക്കണം. കുടുംബ സംവരണവും മറ്റും ലഭിക്കാന്‍ പരിശ്രമിക്കണം. ഞങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ തുടങ്ങണം- സെലിന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com