പീഡനക്കുറ്റം ഒഴിവാക്കിയതിനെതിരെ പിതാവ് ഹൈക്കോടതിയില്‍; ഇന്ദുവധക്കേസ് വിചാരണയ്ക്കു സ്‌റ്റേ

പീഡനക്കുറ്റം ഒഴിവാക്കിയതിനെതിരെ പിതാവ് ഹൈക്കോടതിയില്‍; ഇന്ദുവധക്കേസ് വിചാരണയ്ക്കു സ്‌റ്റേ
പീഡനക്കുറ്റം ഒഴിവാക്കിയതിനെതിരെ പിതാവ് ഹൈക്കോടതിയില്‍; ഇന്ദുവധക്കേസ് വിചാരണയ്ക്കു സ്‌റ്റേ

കൊച്ചി: ഗവേഷണ വിദ്യാര്‍ഥിയായിരുന്ന കെ ഇന്ദുവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്ദുവിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

പ്രതി കോഴിക്കോട് എന്‍ഐടി അസിസ്റ്റന്റ് പ്രഫസര്‍ സുഭാഷിനെതിരായ പീഡനക്കുറ്റം എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. വിചാരണ നടത്താന്‍ തക്ക തെളിവുകളില്ലെന്നു നിരീക്ഷിച്ചായിരുന്നു അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെടി നിസാര്‍ അഹമ്മദിന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഇന്ദുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. 

കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന ഇന്ദുവിനെ ഒപ്പം യാത്ര ചെയ്ത സുഭാഷ് ആലുവ പാലത്തിനു മുകളില്‍വച്ച് ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്നെന്നാണ് കേസ്. ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിയുടെ നടപടിയെന്നാണ് പൊലീസ് ഭാഷ്യം.

ഇന്ദു പ്രതിശ്രുത വരന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് സുഭാഷ് പീഡിപ്പിച്ചതായി പറയുന്നത്. ഇന്ദുവിനു പ്രായപൂര്‍ത്തിയായതിനാല്‍ പീഡനമായി കണക്കാക്കാനാവില്ലെന്നും പ്രതിശ്രുത വരനെ വിവാഹത്തില്‍നിന്നു പിന്തിരിപ്പിക്കാനായിരിക്കാം മെയില്‍ അയച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഇന്ദുവിന്റെ ഇമെയില്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെയാണ് സുഭാഷിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. ഹൈക്കോടതി സ്‌റ്റേ വന്നതോടെ ഈയാഴ്ച തുടങ്ങാനിരുന്ന വിചാരണ നീളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com