ഡിവൈഎഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ആലപ്പുഴ ജില്ലയില്‍ കെഎസ് യു ഡിവൈഎഫ്‌ഐ ആക്രമത്തില്‍ പ്രതിഷേധിച്ച്  ആലപ്പുഴ നഗരത്തില്‍  ഉച്ചവരെ സിപിഎമ്മും കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.
ഡിവൈഎഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കെഎസ് യു ഡിവൈഎഫ്‌ഐ ആക്രമത്തില്‍ പ്രതിഷേധിച്ച്  ആലപ്പുഴ നഗരത്തില്‍  ഉച്ചവരെ സിപിഎമ്മും കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.

പ്രദേശത്തു സംഘര്‍ഷാവസ്ഥ തുടരുകയാണ്. അക്രമത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കു പരുക്കേറ്റു. കൊടിക്കുന്നില്‍ സുരേഷ് എംപി, ബെന്നി ബഹനാന്‍ എന്നിവരുടെ വാഹനങ്ങള്‍ തകര്‍ത്തു. നിരവധി പൊലീസുകാര്‍ക്കും പരുക്കുണ്ട്. കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. കെഎസ്‌യു പ്രകടനക്കാര്‍ വന്ന ബസ്സിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വേദിവിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സംഗമ വേദി സിപിഎം പ്രവര്‍ത്തകര്‍ കയ്യേറി എന്നാരോപിച്ചാണ് സംഘര്‍ഷം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com