പട്ടികജാതി പദ്ധതിയില്‍ 10,000 രൂപ കൈക്കൂലി; കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ കയ്യോടെ പിടികൂടി വിജിലന്‍സ്

ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി കുടുംബത്തിന് വസ്തു വാങ്ങിയ പദ്ധതിയില്‍ കൈക്കൂലി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്ത് അംഗത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
പട്ടികജാതി പദ്ധതിയില്‍ 10,000 രൂപ കൈക്കൂലി; കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ കയ്യോടെ പിടികൂടി വിജിലന്‍സ്

കായംകുളം: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി കുടുംബത്തിന് വസ്തു വാങ്ങിയ പദ്ധതിയില്‍ കൈക്കൂലി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഗ്രാമ പഞ്ചായത്ത് അംഗത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം കെ.രാജനാണ് പിടിയിലായത്. 10,000രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. 

സ്ഥലം വാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപക്ക് നാലാം വാര്‍ഡിലെ താമസക്കാരനായ മുകേഷായിരുന്നു ഗുണഭോക്താവ്. പത്തിയൂര്‍ സ്വദേശിയായ ലീലാമ്മയില്‍ നിന്ന് സ്ഥലം വാങ്ങി നല്‍കുന്നതില്‍ രാജനും മുന്‍കൈയെടുത്തിരുന്നു. പ്രതിഫലമായി വിധവയായ ലീലാമ്മയോട് രാജന്‍ 50,000 രൂപ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി ഫോണില്‍ തുടര്‍ന്നതോടെ ലീലാമ്മ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. 

25,000 രൂപ നല്‍കാമെന്ന് ഒത്തുതീര്‍പ്പുണ്ടാക്കി. ആദ്യഗഡുവായി 10,000രൂപ നല്‍കണമെന്ന ധാരണയുമുണ്ടാക്കി. ഇതനുസരിച്ച് പത്തിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വച്ച് പണം നല്‍കാന്‍ ലീലാമ്മയെത്തി. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ജില്ല ലോട്ടറി ഓഫീസര്‍ വി.മുരളീധരന്‍,മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രേഖ എന്നിവരും ഇവരെ പിന്തുടര്‍ന്നിരുന്നു. പണം വാങ്ങുന്ന സമയത്ത് ഇയാളെ അറ്സ്റ്റ് ചെയ്യുകയായിരുന്നു. 

വസ്തു വാങ്ങിയ ആളില്‍ നിന്ന് 10,000രൂപ രാജന്‍ വാങ്ങിയതായും ആക്ഷേപമുണ്ട്. വാര്‍ഡില്‍ രണ്ടുപേര്‍ക്കാണ് പദ്ധതി അനുവദിച്ചത്. രണ്ട് ഇടപാടിലും പണം കൈപ്പറ്റിയിട്ടുണ്ടെന്നും പരാതിയുണ്ട്. രാജനെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com