പത്തൊന്‍പത് എംഎല്‍എമാരുള്ള സിപിഐ ആണോ ആറുപേരുള്ള മാണിയാണോ വലുത്?: കാനം രാജേന്ദ്രന്‍

ക്രൈസ്തവ സഭയുമായി ആശയസംവാദത്തിന് ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അരമനയില്‍ കയറുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിലക്കില്ലെന്നും കാനം
പത്തൊന്‍പത് എംഎല്‍എമാരുള്ള സിപിഐ ആണോ ആറുപേരുള്ള മാണിയാണോ വലുത്?: കാനം രാജേന്ദ്രന്‍

കോട്ടയം: പത്തൊന്‍പത് എംഎല്‍എമാരുള്ള സിപിഐയാണോ ആറുപേരുള്ള മാണിയാണോ വലുതെന്ന് ഗണിതശാസ്ത്രം അറിയാവുന്നവര്‍ക്കൊക്കെ അറിയാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള കോണ്‍ഗ്രസ് (എം) ഒറ്റക്കെട്ടായി എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ച കാനം, ഒറ്റക്കെട്ടായാലും രണ്ടുകെട്ടായാലും വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ തവണ ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭ സീറ്റുകളില്‍ മാണിയുടെ സഹായമില്ലാതെയാണ് എല്‍ഡിഎഫ് വിജയിച്ചു കയറിയതെന്നും കാനം വ്യക്തമാക്കി. മാണിയെ കൂടെക്കൂട്ടുന്നതില്‍ അഴിമതി തന്നെയാണ് പ്രശ്‌നം. അല്ലാതെ ഞങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഒന്നുമില്ല. ക്രൈസ്തവ സഭയുമായി ആശയസംവാദത്തിന് ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും അരമനയില്‍ കയറുന്നതിന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com