ഷുഹൈബ് വധം ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി; സിപിഎം കൊലപാതക പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബിജെപിക്ക് വേണ്ടി

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഷുഹൈബ് വധം ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി; സിപിഎം കൊലപാതക പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബിജെപിക്ക് വേണ്ടി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഷുഹൈബിന്റെ വധം അപലപനീയമാണെന്നും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയില്‍നിന്ന് ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടി സിപിഎം കൊലപാതക പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് ബിജെപിയെ സഹായിക്കനാണെന്നും കോടിയേരി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും ഇളക്കിവിട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 577 സിപിഎം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളതെന്നും ഓച്ചിറയില്‍ കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com