സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്ന് മന്ത്രിയുമായി ചര്‍ച്ച 

നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു
സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്ന് മന്ത്രിയുമായി ചര്‍ച്ച 

തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ബസുടമകളുടെ പ്രതിനിധികള്‍ ഇന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച ബസുടമാസംഘത്തിന് അനുമതി നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വൈകീട്ട് നാലു മണിക്കാണ് ചര്‍ച്ച. ഔദ്യോഗിക ചര്‍ച്ചയല്ല ഇത് എന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് മന്ത്രി കോഴിക്കോട്ടാണുള്ളത്.

തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബസ്സുടമകള്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനയില്‍ തൃപ്തരാകാതെയാണ് സമരം തുടരുന്നത്. ബസ് ചാര്‍ജ് ഇനി കൂട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം എന്ന ആവശ്യത്തിലേക്ക് ബസ്സുടമകള്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 

മൂന്നാംദിവസത്തിലേക്ക് കടക്കുന്ന ബസ് സമരം ജനജീവിതത്തെ സാരമായി ബാധിച്ചു. കെഎസ്ആര്‍ടിസി അധികം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com