'മാണിക്യ മലരായ പൂവി' പ്രിയ വാര്യരും ഒമര്‍ ലുലുവും സുപ്രീംകോടതിയില്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേല്‍ തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചു.
'മാണിക്യ മലരായ പൂവി' പ്രിയ വാര്യരും ഒമര്‍ ലുലുവും സുപ്രീംകോടതിയില്‍

കൊച്ചി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിന്മേല്‍ തെലുങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എതിരെ നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലുവും കോടതിയെ സമീപിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പ്രിയ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചു. 

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയാണ് തെലുങ്കാന പൊലീസ് കേസെടുത്തത്. ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com