ചെങ്ങന്നൂര്‍ ഇടതിനൊപ്പം നില്‍ക്കും; എന്‍ഡിഎ ശിഥിലമെന്നും വെള്ളാപ്പളളി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് ജയസാധ്യത -  ബിജെപി സ്ഥാനാര്‍ത്ഥിയെ നേരെത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍ ഇടതിനൊപ്പം നില്‍ക്കും; എന്‍ഡിഎ ശിഥിലമെന്നും വെള്ളാപ്പളളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ബിജെപിയുടെ സീറ്റാണെന്ന തുഷാര്‍ വെളളാപ്പള്ളിയുടെ വാദം തള്ളി എസ്എന്‍ഡിപി ജനറല്‍ വെള്ളാപ്പള്ളി നടേശന്‍.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് ജയസാധ്യതയെന്ന് വെള്ളാപ്പള്ളി പറഞ്ഞു മണ്ഡലത്തില്‍ എന്‍ഡിഎയുടെ സാധ്യത മങ്ങി. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നേരെത്തെ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ബിഡെജിഎസ് ഒറ്റയ്ക്ക് മത്സരിക്കണണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കാതിരുന്നത് കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല കൊണ്ടല്ലെന്നും തോല്‍ക്കുമെന്ന ഭയം കൊണ്ടാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന് എന്‍ഡിഎ മുന്നണിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിഡിജെഎസ് രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിഡിജെഎസ് ജില്ലാ കമ്മറ്റി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് അമിത് ഷായുടെ ഇടപെടലും ലോക് സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് ആറ് സീറ്റുകള്‍ നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ഒറ്റക്ക് മത്സരിക്കാനുള്ള  തീരുമാനത്തില്‍ നിന്ന് ബിഡിജെഎസ് പിന്‍മാറുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com